Wednesday, October 22, 2008

ഉല്പത്തി

ദൈവം മാലാഖമാരെ സൃഷ്ടിച്ചു. പ്രകാശം കൊണ്ടാണ് അവരെ സൃഷ്ടിച്ചത്; അവര്‍ക്കു ഭക്ഷണമോ വസ്ത്രമോ വേണ്ട; ലിംഗ വിത്യാസമില്ല; മരണവുമില്ല.


എല്ലാ മാലാഖമാരും ദൈവത്തിനു മുഴുവന്‍ നേരവും കുനിഞ്ഞോ കുമ്പിട്ടോ നിന്നോ ആരാധിച്ച് കൊണ്ടേയിരിക്കണം.

ഒരിക്കല്‍ ദൈവം ഒരു മാലാഖമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി; എന്നിട്ട് മാലാഖമാരുടെ വയറ്റത്തടിക്കാന്‍ ഒരു പ്രഖ്യാപനവും.

“ ഞാന്‍ നിങ്ങളേക്കാളും മഹത്തരമായ ഒരു വിഭാഗത്തെ സൃഷ്ടിക്കാന്‍ പോവുകായാണ് - മനുഷ്യ വര്‍ഗ്ഗം.

അപകടം മണത്തറിഞ്ഞ ചില വിവരമുള്ള മാലാഖമാര്‍ ദൈവത്തോടായി ഒരു ചോദ്യം -
“എന്തിനാണ് രക്തം ചീന്തുന്ന, തമ്മിലടിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നത്, ഞങ്ങള്‍ മുഴുവന്‍ സമയവും നിനക്ക് സ്തുതി പാടി ആരാധന ചെയ്യുന്നുണ്ടല്ലോ“ ?

ദൈവത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “ നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം”

ദൈവം മണ്ണുകൊണ്ടു ഒരു പുരുഷനെ സൃഷ്ടിച്ചു; അവന് ആദം എന്ന പേരു നല്‍കി; അവനു ഒരിണയായി അവന്റെ വാരിയെല്ലില്‍ നിന്നും ഒരു സ്ത്രീയേയും സൃഷ്ടിച്ചു. അവള്‍ക്കു ഹവ്വ എന്നു പേര് നല്‍കി. അവര്‍ക്കു സ്വര്‍ഗ്ഗം എന്ന വാസസ്ഥലവും നല്‍കി.

ഇതൊരു ഖുര്‍‌ആന്‍ കഥ.


**********************************************

ഇസ്രായേല്യര്‍ക്കിടയില്‍ മനുഷ്യോല്പത്തിയെ കുറിച്ച് പറഞ്ഞ് വന്ന ഒരു നാടന്‍ വായ്മൊഴി; ഖുറ്‌ആനിലേക്കും ബൈബ്‌ളിലേക്കും പകര്‍ത്തപ്പെട്ടതായിരിക്കുമോ ഈ കഥ.

ഖുറ്‌ആനില്‍ പറയുന്നതിന്റെ ഭാഷ്യമാണ് ഞാനിവിടെ ഉപയോഗിച്ചിരിക്കുന്നത്.

കുറേ ചോദ്യങ്ങള്‍ ഇവിടം ബാക്കിയാണ് ഈ കഥ ഖുര്‍‌ആനില്‍ നിലനില്‍ക്കുന്നത്.

1. സൃഷ്ടികളുടെ ആരാധനകളാണ് ദൈവം ആഗ്രഹിക്കുന്നതെങ്കില്‍ മാലാഖമാരുടെ ചോദ്യം പ്രസ്ക്തമല്ലെ ?

2. രക്തം ചീന്തുന്ന തമ്മിലടിക്കുന്ന ഒരു വിഭാഗമാണ് മനുഷ്യ വര്‍ഗ്ഗം എന്ന് സൃഷ്ടിപ്പിന് മുന്നിലേ മാലാഖമാര്‍ എങ്ങിനെ തിരിച്ചറിഞ്ഞു ?

3. മാലാഖമാര്‍ മനുഷ്യ വര്‍ഗ്ഗത്തെ സൃഷ്ടിപ്പിനെകുറിച്ച് പങ്കുവെച്ച ആശങ്ക; മനുഷ്യ വര്‍ഗ്ഗമായ നമുക്കും തോന്നിത്തുടങ്ങിയില്ലേ ? മാലാഖമാരുടെ ചോദ്യത്തിനു ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക എന്ന രീതിയിലായിരുന്നില്ലേ ദൈവത്തിന്റെ പ്രതികരണം.ദൈവത്തിന് തെറ്റു പറ്റിയോ ? അതോ ഇതോക്കെ ദൈവത്തിന്റെ ഹോബിയോ ? ഖുര്‍‌ആനും ബൈ‌ബ്‌ളും പരിചയപ്പെടുത്തിയ ദൈവം തന്നെയോ ദൈവം ? അതോ ഇങ്ങനെയൊന്നുമല്ലാത്ത സ്നേഹമഹിയായ ദൈവം വേറെ ദൈവം ഉണ്ടാകുമോ ?

പേര്‍ഷ്യന്‍ ഭൂഖണ്ഡത്തിലെ കാലാന്തരമായി പാടിയും പറഞ്ഞും വന്ന ഏടുകളുടേയും നാടന്‍ പാട്ടിന്റെയും ലേറ്റസ്റ്റു എഡിഷനായിരിക്കുമോ തോറയും-ബൈബ്‌ളും- ഖുര്‍‌ആനും. ?

ഭാരതത്തിലുണ്ടായ വേദങ്ങള്‍ തോറ-ബൈബ്‌ള്‍- ഖുറാന്‍ വേദങ്ങളില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണ്. നമ്മുടെ വൈവിധ്യമായ സംസ്കാരവും. !

8 comments:

ഉഗ്രന്‍ said...

ഖുര്‍‌ആനിലെ കഥ തെറ്റാണല്ലോ മാഷേ...

ഇത് ബൈബിള്‍ ആയി കൂടുതല്‍ യോജിക്കും എന്ന് തോന്നുന്നു (ഉറപ്പില്ല). വാരിയെല്ലില്‍ നിന്നും സ്ത്രീയെ സൃഷ്ടിച്ചു എന്നത് ഖുര്‍‌ആനില്‍ ഇല്ല. ആദമിനെ സൃഷ്ടിച്ച അതേ പോലെ‍ എന്ന് രീതിയിലാണ്‌ വിവരണം.

ഖുര്‍‌ആനിലെ കഥയുടെ ഒരു റഫറന്‍സ് കിട്ടിയാല്‍ കൊള്ളാമായിരുന്നു.
:)

ഓ.ടോ: പിശാച് വിലക്കപ്പെട്ട കനി ഹവ്വയെ കൊണ്ട് തീറ്റിച്ചു. ഹവ്വ ആദമിനെ കൊണ്ട് തീറ്റിച്ചു. എന്ന രീതിയിലാണ്‌ ബൈബിള്‍ കഥയെന്ന് തോന്നുന്നു (വീണ്ടും! ഉറപ്പില്ല. കൃസ്തീയ സഹോദരന്മാര്‍ ആരെങ്കിലും തിരുത്തും എന്ന പ്രതീക്ഷിക്കുന്നു). പക്ഷെ, ഖുര്‍‌ആനില്‍ ഹവ്വ ആദമിനെ തെറ്റ് ചെയ്യിച്ചു എന്നില്ല. മറിച്ച്, രണ്ട് പേരും ഒരുമിച്ച് പിശാചിന്‍‌റ്റെ പ്രലോഭനത്തില്‍ കുടുങ്ങി എന്നാണ്‌.

Anonymous said...

: (

മിഡിലീസ്റ്റ് ന്യൂസ് said...

ദൈവം മാലാഖമാരോട് മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് അറിയിച്ചുകൊടുത്ത സംഭവത്തിന്‍റെ അവതരണത്തില്‍ നിന്ന് മനസിലാക്കാം മനുഷ്യന്‍ കുഴപ്പക്കാരനാകുമെന്ന് മാലാഖമാര്‍ എങ്ങനെ തിരിച്ചറിഞ്ഞെന്ന്. അതായത് ദൈവം മനുഷ്യന് നല്‍കപ്പെടുന്ന സ്വാതന്ത്ര്യത്തെയും കഴിവുകളെയും ഗുണഗണങ്ങളെയും കുറിച്ചും പറഞ്ഞുകൊടുത്തിരിക്കും. അത് സന്ദര്‍ഭത്തില്‍ നിന്ന് വ്യക്തമാണ്. അല്ലാതെ എല്ലാ കഥയും പറയാന്‍ ഖുര്‍ആന്‍ കഥാപുസ്തകമല്ലെന്നാണ് മുസ്ലിംകളുടെ വിശ്വാസം. അത് വായിച്ചവര്‍ക്കും ബോധ്യപ്പെടാനാണ് സാധ്യത.

പിന്നെ ദൈവത്തിന് കേവലപൂജ ചെയ്ത് കഴിയുന്ന ഒരു വര്‍ഗത്തെയല്ല മനുഷ്യരിലൂടെ ദൈവം ഉദ്ദേശിച്ചതെന്നാണെന്‍റെ വിശ്വാസം. മറിച്ച്, ദൈവിക പ്രാതിനിധ്യം എന്ന ഉന്നതമായ ലക് ഷ്യമാണ് അതിലടങ്ങിയത്.

മിഡിലീസ്റ്റ് ന്യൂസ് said...

നേരന്‍ ഖുര്‍ആന്‍ വായിച്ചിട്ടുണ്ടോ?

നേരന്‍ said...

ഉഗ്രന്‍: ഖുര്‍‌ആനിലും ബൈബിളിലും പൊതുവായി കാണുന്ന ഒരു കഥ.

മിഡ്‌ല്‍‌ഈസ്റ്റ്
“..........പറഞ്ഞുകൊടുത്തിരിക്കും.”

നിങ്ങളൊക്കെ ജന്മനാ ഉരുളല്‍ വിദ്യ അഭ്യസിച്ചിട്ടാണോ ഭൂമില്‍ വന്നത്.

“ 2. രക്തം ചീന്തുന്ന തമ്മിലടിക്കുന്ന ഒരു വിഭാഗമാണ് മനുഷ്യ വര്‍ഗ്ഗം എന്ന് സൃഷ്ടിപ്പിന് മുന്നിലേ മാലാഖമാര്‍ എങ്ങിനെ തിരിച്ചറിഞ്ഞു ? “ കഥാകൃത്ത് തിരക്കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ ?

ഉഗ്രന്‍ said...

@ നേരന്‍,

താങ്കള്‍ പോസ്റ്റില്‍ പറഞ്ഞത് അങ്ങിനെ അല്ലല്ലോ?
"ഇതൊരു ഖുര്‍‌ആന്‍ കഥ."
അതുകൊണ്ടാണ്‌ ഞാന്‍ അത് എടുത്ത് പറഞ്ഞത്.

"ഖുര്‍‌ആനിലും ബൈബിളിലും പൊതുവായി കാണുന്ന ഒരു കഥ" എന്ന് താങ്കള്‍ ഇപ്പോള്‍ പറയുന്നു. അത് പക്ഷെ, ഒരേ കഥ എന്ന് തെറ്റിദ്ധാരണ പരത്താന്‍ സഹായകരമാകും. ഖുര്‍‌ആനില്‍ പറയുന്ന കഥയും ബൈബിളില്‍ പറയുന്നു എന്ന് പറയപ്പെടുന്ന കഥയും തമ്മില്‍ വ്യത്യാസങ്ങള്‍‍ ഉണ്ട്. ഞാന്‍ പറഞ്ഞല്ലോ ഈ കഥയിലെ വ്യത്യാസം തന്നെ ഈ രണ്ട് മതങ്ങള്‍ തമ്മിലുള്ള അടിസ്ഥാന വിശ്വാസങ്ങളില്‍ ഉള്ള വ്യത്യാസമാണ്‌.

കൃസ്തീയ വിശ്വാസം അനുസരിച്ച് മനുഷ്യന്‍ ചെയ്ത (ആദി) പാപം മൂലം മനുഷ്യര്‍ എല്ലാവരും ജന്മനാ പാപികള്‍ ആണ്‌ (പിന്നെ, കഥയില്‍ പെണ്ണാണ്‌ ആണിനെ വഴി പിഴപ്പിച്ചെതെന്ന ഒരു ധ്വനിയും ഉണ്ട്). അതായത് ജനിക്കുന്ന ഒരു പിഞ്ജ് കുഞ്ഞില്‍ ആദിപാപത്തിന്‍‌റ്റെ കുറ്റം ഉണ്ട് എന്നതാണ്‌ ക്രിസ്തീയ വിശ്വാസം (ഇതാണ്‌ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്). ഈ പാപത്തിന്‍‌റ്റെ കുറ്റം മുഴുവന്‍ മനുഷ്യരാശിയില്‍ നിന്നും ഒഴിവാക്കാനായി ദൈവപുത്രന്‍ (യേശു ക്രിസ്തു) ജന്മമെടുത്തു. അദ്ദേഹത്തിന്‍‌റ്റെ കുരിശു മരണത്തോടെ അതു പൂര്‍ണ്ണമായി എന്നതുമാണ്‌ ക്രിസ്തീയ വിശ്വാസത്തിന്‍‌റ്റെ കാതല്‍.

ഇനി ഇസ്ലാമിക വിശ്വാസം അനുസരിച്ച്, ആദമും ഹവ്വയും ഒരുമിച്ചാണ്‌ പിശാചിന്‍‌റ്റെ പ്രലോഭനത്തില്‍ പെട്ടത് (അതായത്, പെണ്ണാണ്‌ ആണിനെ വഴി പിഴപ്പിച്ചെതെന്ന് കഥയില്‍ ഇല്ല). അവര്‍ക്കതിന്‍‌റ്റെ ശിക്ഷ ദൈവം കൊടുക്കുകയും അവരുടെ പശ്ഛാത്താപം ദൈവം സ്വീകരിക്കുകയും ചെയ്തു. അതുകൊന്‍‌ട് തന്നെ ജനിക്കുന്ന ഒരു കുഞ്ഞ് പാപിയാണെന്ന വിശ്വാസം ഇസ്ലാമിലില്ല. ഒരാള്‍ ചെയ്യുന്നതിന്‍‌റ്റെ കുറ്റം അയാള്‍ക്ക് മാത്രമേ കിട്ടുകയുള്ളൂ. അല്ലാതെ അത് അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഒരു സമ്പ്രതായം ഇല്ല. അതുകൊണ്ട് തന്നെ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മരിക്കുന്ന കുട്ടികള്‍ എല്ലവരും സ്വര്‍ഗ്ഗത്തില്‍ പോകും എന്നതാണ്‌ ഇസ്ലാമിക വിശ്വാസം.

ഇനി, ഖുര്‍‌ആനിലോ ഇസ്ലാമിലോ താഴെ പറയുന്ന ഭാഗമില്ല.
{അപകടം മണത്തറിഞ്ഞ ചില വിവരമുള്ള മാലാഖമാര്‍ ദൈവത്തോടായി ഒരു ചോദ്യം -
“എന്തിനാണ് രക്തം ചീന്തുന്ന, തമ്മിലടിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നത്, ഞങ്ങള്‍ മുഴുവന്‍ സമയവും നിനക്ക് സ്തുതി പാടി ആരാധന ചെയ്യുന്നുണ്ടല്ലോ“ ?}

ഒരു മാലാഖ മാത്രമേ മനുഷ്യനു മുന്നില്‍ തല കുനിക്കാതിരുന്നുള്ളൂ. അത് ഇബ്‌ലീസ് ആയിരുന്നു. അതിനു കാരണം പറഞ്ഞത് താങ്കള്‍ പറഞ്ഞ വാക്കുകള്‍ അല്ല. മറിച്ച്,
{12. ((Allah)) said: "What prevented thee from bowing down when I commanded thee?" He said: "I am better than he: Thou didst create me from fire, and him from clay."}
[Al-Qur’an 7:12 ]

അതായത്, തീയില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ഞാന്‍ (ഇബ്‌ലീസ്) മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍‌റ്റെ മുന്നില്‍ തലകുനിക്കുക ഇല്ല എന്ന്. തീയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതിന്‍‌റ്റെ അഹങ്കാരമല്ലാതെ മറ്റൊന്നും ഇസ്ലാമികമായി കാരണമായില്ലെന്നത് മനസ്സിലായെന്ന് വിശ്വസിക്കുന്നു.

ഇപ്പോള്‍, താങ്കള്‍ പോസ്റ്റില്‍ എഴുതിയ താഴെ പറയുന്ന കാര്യം ശരിയല്ലെന്ന് മനസ്സിലായിരിക്കുമല്ലോ?
{"ഖുറ്‌ആനില്‍ പറയുന്നതിന്റെ ഭാഷ്യമാണ് ഞാനിവിടെ ഉപയോഗിച്ചിരിക്കുന്നത്."}

പൊതുവേ, ഇന്ത്യന്‍ ഉപഭൂഗണ്ഠത്തില്‍ ജൂത/ക്രൈസ്തവ/ഇസ്ലാമിക വിശ്വാസങ്ങളെ കൂട്ടിയിണക്കി പ്രചരിച്ചിട്ടുള്ള ചില കഥകളില്‍ ഒന്ന് മാത്രമാണ്‌ ഇത്. ഈ മതങ്ങളുടെ ഉദ്ഭവസ്ഥാനം ഒന്നാണെന്നതായിരിക്കും ഇതിനു കാരണം.


ഇതു മുഴുവന്‍ എഴുതാന്‍ ഒരു കാരണം ഉണ്ട്. നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടം തെറ്റിദ്ധരിക്കലിന്‍‌റ്റേയും അസഹിഷ്ണുതയുടെയും ഒന്നാണ്‌. നമ്മുടെ പൂര്‍‌വികര്‍ കൈകൊണ്ടിരുന്ന സഹിഷ്ണുത, നിര്‍ഭാഗ്യവശാല്‍ നമുക്ക് കൈമോശം വന്നിരിക്കുന്നു. അപ്പോള്‍ നമ്മളായിട്ട്, ഒരു തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കരുത്. താങ്കളുടെ പോസ്റ്റില്‍ താങ്കള്‍ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. "വേദങ്ങള്‍, നമ്മുടെ സംസ്കാരം" എന്നത് കൊണ്ട്, ഹിന്ദുമതത്തെ ആണോ അങ്ങ് ഉദ്ദേശിച്ചത്? അതായത് ഹിന്ദു മതം മറ്റു മതങ്ങളെക്കാല്‍ നല്ലത് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. പക്ഷെ, അത് താങ്കള്‍ തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍, കുറഞ്ഞ പക്ഷം മറ്റു മതങ്ങളെ പഠിക്കുകയെങ്കിലും വേണം (വിശ്വാസം തെളിയിക്കുക എന്നത് അത്ര ലളിതമായ ഒരു പ്രവര്‍ത്തിയല്ല). നാല്‌ അന്ധന്മാര്‍ ആനയെ തൊട്ടു നോക്കി മനസ്സിലാക്കാന്‍ ശ്രമിച്ച കഥ അങ്ങേക്ക് അറിയാമായിരിക്കും എന്ന് കരുതുന്നു.

താങ്കള്‍ ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ എഴുതുമ്പോള്‍ കുറച്ച് റഫറന്‍സുകള്‍ കൊടുക്കുന്നത് നല്ലതായിരിക്കും. ഖുര്‍‌ആനില്‍ ഇന്ന ഭാഗം, ബൈബിളില്‍ ഇന്ന ഭാഗം, തോറയില്‍ (ജൂത വേദ ഗ്രന്ഥം) ഇന്ന ഭാഗം, അതുമല്ലെങ്കില്‍ വേദത്തില്‍ ഇന്ന ഭാഗം എന്നിങ്ങനെ.

ഈ വിശദീകരണത്തില്‍ നിന്നും താങ്കളുടെ മൂന്ന് (തെറ്റായ) ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല എന്നത് മനസ്സിലായെന്ന് വിശ്വസിക്കുന്നു.

കുറിപ്പ്: കൃസ്തീയ വിശ്വാസത്തെ കുറിച്ച് ഞാന്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും തിരുത്തണമെന്നും കൃസ്തീയ സഹോദരങ്ങളോട് ഞാന്‍ അപേക്ഷിക്കുന്നു.

നേരന്‍ said...

ഉഗ്രാ: താങ്കളുടെ കമെന്റിനു നന്ദി, എന്റെ മൂന്നു ചോദ്യങ്ങള്‍ ക്ക് ഉത്തരം ഇല്ല എന്ന കണ്ടെത്തിയത് നിങ്ങളുടെ ഖുറാനിലുള്ള വിവരം ചോദ്യം ചെയ്യുന്നതാണ്. സെമിറ്റിക് മതങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ കാണുന്ന ഒരു കഥയുടെ ഭാഷ്യം ഓര്‍മ്മയില്‍ നിന്നും എഴുതിയതാണു ഞാന്‍ കഥയല്ല ഇവിടെ കാര്യം, ബൈബിളിലും ഖുറാനിലും പറഞ്ഞു വരുന്ന ഈ ആദം-ഹവ്വ കഥയിലെ ഖുറാനിന്റെ പരാമര്‍ശങ്ങള്‍ എടുത്തുകാട്ടി ഖുര്‍‌ആന്‍ ദൈവീകത ചോദ്യം ചെയ്യലാണ് എന്റെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം, അതിനു ഖുറാനില്‍ ദൈവത്തോടു മനുഷ്യന്റെ സൃഷ്ടിവേളയില്‍ മാലാഖമാരുടെ ചിലചോദ്യങ്ങള്‍ എന്നില്‍ ചില ചോദ്യങ്ങളുയര്‍ത്തി നിങ്ങള്‍ അതിനു താഴെ പറയുന്ന മറുപടി തന്നു.
“ ഇനി, ഖുര്‍‌ആനിലോ ഇസ്ലാമിലോ താഴെ പറയുന്ന ഭാഗമില്ല.
{അപകടം മണത്തറിഞ്ഞ ചില വിവരമുള്ള മാലാഖമാര്‍ ദൈവത്തോടായി ഒരു ചോദ്യം -
“എന്തിനാണ് രക്തം ചീന്തുന്ന, തമ്മിലടിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നത്, ഞങ്ങള്‍ മുഴുവന്‍ സമയവും നിനക്ക് സ്തുതി പാടി ആരാധന ചെയ്യുന്നുണ്ടല്ലോ“ ?} “


ഇതു ഞാന്‍ ഖുറാനില്‍ വായിക്കുന്നത് ഇങ്ങിനെ, നിങ്ങളുടെ ശ്രദ്ധ്യക്കയി ഇവിടെ ക്യോട്ടുന്നു.

“ 30 ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്റെനാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം. “ അല്‍ ബഖറ - സൂക്തം മുപ്പത്.

എന്റെ മൂന്നു ചോദ്യങ്ങള്‍ ഈ സൂക്തത്തില്‍ നിന്നുമാണു .
“1. സൃഷ്ടികളുടെ ആരാധനകളാണ് ദൈവം ആഗ്രഹിക്കുന്നതെങ്കില്‍ മാലാഖമാരുടെ ചോദ്യം പ്രസ്ക്തമല്ലെ ? “

ഈ ചോദ്യത്തിന് മിഡ്ലീസ്റ്റ് ന്യ്യുസ് ഇങ്ങിനെ മറുപടി പറഞ്ഞു .
“പിന്നെ ദൈവത്തിന് കേവലപൂജ ചെയ്ത് കഴിയുന്ന ഒരു വര്‍ഗത്തെയല്ല മനുഷ്യരിലൂടെ ദൈവം ഉദ്ദേശിച്ചതെന്നാണെന്‍റെ വിശ്വാസം. മറിച്ച്, ദൈവിക പ്രാതിനിധ്യം എന്ന ഉന്നതമായ ലക് ഷ്യമാണ് അതിലടങ്ങിയത്.“

മിഡ്‌ലീസ്റ്റ് ന്യൂസ് അയാളുടേതായ കണ്ടുപിടുത്തം പറഞ്ഞൊഴിവായി, ഈ സൂക്തത്തിന്റെ മുകളിലുളള സൂക്തങ്ങള്‍ വായിക്കുമ്പോള്‍ പിന്നേയും പിന്നേയും ഖുറാന്‍ ദൈവ വചനമല്ല, എന്തൊക്കെയോ മാനുഷീകമായ താല്പര്യങ്ങള്‍ ദൈവത്തിന്റെ പേരില്‍ ഭീഷണമായ സ്വരത്തില്‍ അടിച്ചേല്‍പ്പിക്കുന്നതായി എനിക്കു ബോധ്യം വരുന്നു.

ഞാന്‍ ക്യോട്ടിയ ഖുര്‍‌ആന്‍ഇവിടെ വായിക്കാം

CKLatheef said...

Neran said...
'ഓര്‍മ്മയില്‍ നിന്നും എഴുതിയതാണു ഞാന്‍ കഥയല്ല ഇവിടെ കാര്യം, ബൈബിളിലും ഖുറാനിലും പറഞ്ഞു വരുന്ന ഈ ആദം-ഹവ്വ കഥയിലെ ഖുറാനിന്റെ പരാമര്‍ശങ്ങള്‍ എടുത്തുകാട്ടി ഖുര്‍‌ആന്‍ ദൈവീകത ചോദ്യം ചെയ്യലാണ് എന്റെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം'

പ്രിയ ഉഗ്രന്‍ വെറുതെ സമയം കളയണ്ട നേരിന്റെ അംശമില്ലാത്ത നേരന്റെ ഉദ്ദേശ്യം മനസ്സിലായല്ലോ. നേര്‍ക്ക് നേരെ പറഞ്ഞാല്‍ പിന്നെ ഇങ്ങനെയൊക്കെ പരിഹസിക്കാന്‍ സാധിക്കുമോ. ഒന്നുകില്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരം അദ്ദേഹം ഊഹിക്കുക. അല്ലെങ്കില്‍ ദൈവം ഒരു വ്യാഖ്യാന ഗ്രന്ഥമവതരിപ്പിക്കുക. താങ്കളുടെ വിശ്വാസം അദ്ദേഹത്തിനിഷ്ടമല്ല. മനസ്സിലായില്ലേ.

ഇസ്‌ലാമിനെ വിമര്‍ശിക്കലാണ് ബ്ലോഗില്‍ അനുയായികളെ ലഭിക്കാനുള്ള നല്ല മാര്‍ഗം. അധികം വായിക്കേണ്ടതില്ല. എവിടുന്നെങ്കിലും കട്ട് പേസ്റ്റ് ചെയ്യാനുള്ള വിവരവും പരിഹസിക്കാനുള്ള ബുദ്ധിശൂന്യതയും മതി. എന്റെ ബ്ലോഗില്‍ വളിപ്പന്‍ തമാശപറഞ്ഞ് പോന്ന നേരന്റെ നേര് കണ്ടു തൃപ്തിയായി.

മഅസ്സലാമ