ദൈവം മാലാഖമാരെ സൃഷ്ടിച്ചു. പ്രകാശം കൊണ്ടാണ് അവരെ സൃഷ്ടിച്ചത്; അവര്‍ക്കു ഭക്ഷണമോ വസ്ത്രമോ വേണ്ട; ലിംഗ വിത്യാസമില്ല; മരണവുമില്ല.
എല്ലാ മാലാഖമാരും ദൈവത്തിനു മുഴുവന്‍ നേരവും കുനിഞ്ഞോ കുമ്പിട്ടോ നിന്നോ ആരാധിച്ച് കൊണ്ടേയിരിക്കണം.
ഒരിക്കല്‍ ദൈവം ഒരു മാലാഖമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി; എന്നിട്ട് മാലാഖമാരുടെ വയറ്റത്തടിക്കാന്‍ ഒരു പ്രഖ്യാപനവും.
“ ഞാന്‍ നിങ്ങളേക്കാളും മഹത്തരമായ ഒരു വിഭാഗത്തെ സൃഷ്ടിക്കാന്‍ പോവുകായാണ് - മനുഷ്യ വര്‍ഗ്ഗം.
അപകടം മണത്തറിഞ്ഞ ചില വിവരമുള്ള മാലാഖമാര്‍ ദൈവത്തോടായി ഒരു ചോദ്യം -
“എന്തിനാണ് രക്തം ചീന്തുന്ന, തമ്മിലടിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നത്, ഞങ്ങള്‍ മുഴുവന്‍ സമയവും നിനക്ക് സ്തുതി പാടി ആരാധന ചെയ്യുന്നുണ്ടല്ലോ“ ?
ദൈവത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “ നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം”
ദൈവം മണ്ണുകൊണ്ടു ഒരു പുരുഷനെ സൃഷ്ടിച്ചു; അവന് ആദം എന്ന പേരു നല്കി; അവനു ഒരിണയായി അവന്റെ വാരിയെല്ലില്‍ നിന്നും ഒരു സ്ത്രീയേയും സൃഷ്ടിച്ചു. അവള്‍ക്കു ഹവ്വ എന്നു പേര് നല്കി. അവര്‍ക്കു സ്വര്‍ഗ്ഗം എന്ന വാസസ്ഥലവും നല്കി.
ഇതൊരു ഖുര്‍ആന്‍ കഥ.
**********************************************
ഇസ്രായേല്യര്‍ക്കിടയില്‍ മനുഷ്യോല്പത്തിയെ കുറിച്ച് പറഞ്ഞ് വന്ന ഒരു നാടന്‍ വായ്മൊഴി; ഖുറ്ആനിലേക്കും ബൈബ്ളിലേക്കും പകര്ത്തപ്പെട്ടതായിരിക്കുമോ ഈ കഥ.
ഖുറ്ആനില് പറയുന്നതിന്റെ ഭാഷ്യമാണ് ഞാനിവിടെ ഉപയോഗിച്ചിരിക്കുന്നത്.
കുറേ ചോദ്യങ്ങള്‍ ഇവിടം ബാക്കിയാണ് ഈ കഥ ഖുര്‍ആനില്‍ നിലനില്‍ക്കുന്നത്.
1. സൃഷ്ടികളുടെ ആരാധനകളാണ് ദൈവം ആഗ്രഹിക്കുന്നതെങ്കില്‍ മാലാഖമാരുടെ ചോദ്യം പ്രസ്ക്തമല്ലെ ?
2. രക്തം ചീന്തുന്ന തമ്മിലടിക്കുന്ന ഒരു വിഭാഗമാണ് മനുഷ്യ വര്‍ഗ്ഗം എന്ന് സൃഷ്ടിപ്പിന് മുന്നിലേ മാലാഖമാര്‍ എങ്ങിനെ തിരിച്ചറിഞ്ഞു ?
3. മാലാഖമാര്‍ മനുഷ്യ വര്‍ഗ്ഗത്തെ സൃഷ്ടിപ്പിനെകുറിച്ച് പങ്കുവെച്ച ആശങ്ക; മനുഷ്യ വര്‍ഗ്ഗമായ നമുക്കും തോന്നിത്തുടങ്ങിയില്ലേ ? മാലാഖമാരുടെ ചോദ്യത്തിനു ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക എന്ന രീതിയിലായിരുന്നില്ലേ ദൈവത്തിന്റെ പ്രതികരണം.ദൈവത്തിന് തെറ്റു പറ്റിയോ ? അതോ ഇതോക്കെ ദൈവത്തിന്റെ ഹോബിയോ ? ഖുര്‍ആനും ബൈബ്ളും പരിചയപ്പെടുത്തിയ ദൈവം തന്നെയോ ദൈവം ? അതോ ഇങ്ങനെയൊന്നുമല്ലാത്ത സ്നേഹമഹിയായ ദൈവം വേറെ ദൈവം ഉണ്ടാകുമോ ?
പേര്‍ഷ്യന്‍ ഭൂഖണ്ഡത്തിലെ കാലാന്തരമായി പാടിയും പറഞ്ഞും വന്ന ഏടുകളുടേയും നാടന്‍ പാട്ടിന്റെയും ലേറ്റസ്റ്റു എഡിഷനായിരിക്കുമോ തോറയും-ബൈബ്ളും- ഖുര്‍ആനും. ?
ഭാരതത്തിലുണ്ടായ വേദങ്ങള്‍ തോറ-ബൈബ്ള്‍- ഖുറാന് വേദങ്ങളില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണ്. നമ്മുടെ വൈവിധ്യമായ സംസ്കാരവും. !